താമരശ്ശേരി ( കോഴിക്കോട് ): കുടിയേറ്റ കർഷകരുടെ ചരിത്രം പറയുന്ന താമരശ്ശേരിയുടെ മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപ്പശാലക്ക് പതാക ഉയർന്നു. താമരശ്ശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പനക്കൽ, ജോർജ്ജ് ജേക്കബ് , അടമൺ മുരളി, രാമചന്ദ്രൻ മുഞ്ഞനാട് , പി സി ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റുമാരായ കെ ജെ ജോസഫ്, അഡ്വ ബിജു കണ്ണന്തറ, മാത്യു ചെറുപറമ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ ഡി സാബുസ്, രവീഷ് വളയം, റോയി തങ്കച്ചൻ , എം ഒ ചന്ദ്രശേഖരൻ, അലക്സ് മാത്യു, ചാലിൽ ഇസ്മായിൽ, എൻ രാജശേഖരൻ , ഐപ്പ് വടക്കേത്തടം, കെ പി സി സി അംഗം എ അരവിന്ദൻ, ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് , മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹനൻ , കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി ഗിരിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എം സി നസി മുദ്ദീൻ ജില്ലാ ഭാരവാഹികളായ ആർ പി രവീന്ദ്രൻ , റോബർട്ട് നെല്ലിക്കാതെരുവിൽ , കമറുദ്ദീൻ അടിവാരം, അസ്ലം കടമേരി , ഷെരീഫ് വെളിമണ്ണ, ഷിജു ചെമ്പനാനി, കെ സരസ്വതി എന്നിവർ പങ്കെടുത്തു.
Related Articles
September 21, 2022
180
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് മാസത്തിനിടെ സിറ്റി പോലീസിന്റെയും ഡാൻസാഫിന്റെയും നേത്രത്ത്വത്തിൽ പിടികൂടിയവ -30 കിലോ കഞ്ചാവ്, 225 ഗ്രാം MDMA, 345 LSD സ്റ്റാബ്, 170 MDMA Pill, ഹാഷിഷ് ഓയിൽ
Check Also
Close-
റോബിൻ സിറിയക്കിന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്
May 15, 2022