കോഴിക്കോട്: സംസ്ഥാനത്ത് എയ്ഡഡ് വിദ്യാലയങ്ങളിൽ 2016 മുതൽ വേദനമില്ലാതെ ജോലിചെയ്ത് നിയമനം ലഭിക്കാത്ത മൂവായിരത്തോളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേ രള കാത്തലിക് ബിഷപ്സ് കൗൺസിൽ വിദ്യാഭ്യാസ കമ്മീഷന്റെയും, കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന സമര പരിപാടിയുടെ ഭാഗമായി കോഴിക്കോട് കലക്ട്രേറ്റിന് മുൻപിൽ ഏകദിന ഉപവാസ സമരം നടത്തി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടും സമാധാനപരമായും നടത്തിയ ഉപവാസ സമരം കോഴിക്കോട് രൂപത വികാരി ജനറൽ മോൺസീഞ്ഞോർ ജൻസൻ പുത്തൻവീട്ടിൽ നിർവഹിച്ചു. ശ്രീ. വിപിൻ എം സെബാസ്റ്റ്യൻ, ശ്രീ. ജിബിൻ ജോസഫ്, ശ്രീ. അജിത്. എം സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി. നിരവധി അധ്യാപകർ പങ്കെടുത്തു.
Related Articles
Check Also
Close-
കോവിഡ് – രോഗവ്യാപനം തടയാന്സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
September 18, 2020