KERALAlocaltop news

അവനവനോട് എങ്കിലും സ്നേഹമുള്ളവരായി യുവത്വം മാറണം: മന്ത്രി സജി ചെറിയാൻ

 

പുത്തൻകാവ് : അവനവനോട് എങ്കിലും സ്നേഹമുള്ളവരായി യുവത്വം മാറണമെന്നും എങ്കിൽ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കുവാനും കരുതുവാനും കഴിയുകയുള്ളൂ എന്നും മന്ത്രി സജി ചെറിയാൻ . കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടെ റീജിയണൽ സമ്മേളനം പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവസമൂഹം നന്മയും വിശ്വസ്തതയും സൗമ്യതയും ഉള്ളവരാകണമെന്നും ഭാവി സമൂഹം സുരക്ഷിതമാക്കുന്നതിന് ഇപ്രകാരമുള്ള യുവത അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെസിസി വൈസ് പ്രസിഡൻറ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, മേജർ ബാബു പൗലോസ്, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ഫാ. ജിജോ കെ ജോയ്, യൂത്ത് കമ്മീഷൻ ചെയർമാൻ അഡ്വ. പ്രസിൻ ജോർജ് കുര്യാക്കോസ്, ഫാക്കൽറ്റി അംഗം സാം വി. ജേക്കബ്, റീജിയണൽ ചെയർപേഴ്സൺ ആൽബി അന്ന എബി, ലിനോജ് ചാക്കോ, കൺവീനർ ജെഫി എം യേശുദാസ്, അഡ്വ. സ്നേഹ സാറ സജി എന്നിവർ പ്രസംഗിച്ചു. ഫാ.ജിനു പള്ളിപ്പാട് മുഖ്യ സന്ദേശം നൽകി.

യുവജനങ്ങളും കുടിയേറ്റവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഷിബിൻ ടി പണിക്കർ മോഡറേറ്റർ ആയിരുന്നു. ഫാ. ജോസഫ് മാത്യു, റവ.വിപിൻ സാം തോമസ്, ഫാ.ജോസഫ് മാത്യു, ഫാ. റെന്നി തോമസ്, ഡെന്നിസ് സാംസൺ എന്നിവർ വിഷയാവതരണം നടത്തി. സമാപന സമ്മേളനം ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ആൽബി അന്ന എബി (ചെയർപേഴ്സൺ), ജെൻവിൻ ജെയിംസ് (വൈസ് ചെയർമാൻ), ജെഫി എം യേശുദാസ്, എബി എം. എ. എമിലി (കൺവീനർ), അഡ്വ.രോഹിത് ജോൺ വർഗീസ് (ട്രഷറാർ), ജില്ലാ പ്രസിഡണ്ടുമാർ : റവ. വിപിൻ സാം തോമസ് (പ്രത്തനംതിട്ട), ഷീബ എസ് ജേക്കബ് (ആലപ്പുഴ), ഹിമ റേച്ചൽ (കൊല്ലം)

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close