KERALAlocaltop news

കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം – എസ്ഡിപിഐ

 

കോഴിക്കോട് : കേരള വനനിയമത്തിൽ സമഗ്രമായ ഭേദഗതികൾ നിർദേശിച്ചുകൊണ്ട് 2024 നവംബർ ഒന്നാം തീയതി കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് എസ്. ഡി. പി. ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ
റിസർവ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിർത്തി പങ്കിടുന്ന മേഖലകളിൽ വന്യജീവി ആക്രമണം ദിനേന വർധിച്ചു വരുന്നത് ജനജീവിതം അസാധ്യമാക്കുന്നു. വനം വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസ കാലയളവിൽ മാത്രം 2771 വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 22 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മൃഗങ്ങളുടെ വർദ്ധനവ് നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവത്തിൽ വന്യമൃഗങ്ങളും കാട്ടുപന്നികളും തെരുവുനായ്ക്കളും ജനവാസ . കേന്ദ്രങ്ങളിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഈ ആശങ്കകളുടെ നേരെ കണ്ണടച്ചുകൊണ്ട് തികച്ചും ജനവിരുദ്ധമായ നിർദേശങ്ങളുമായി ഈ ഘട്ടത്തിൽ സർക്കാർ മുന്നോട്ടുവരുന്നത് ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്.

വനത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതികൾ എന്നാണ് സർക്കാരിന്റെ വാദമെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതമായ അധികാരം നൽകി വനാതിർത്തികളിൽ താമസിക്കുന്ന മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ഭേദഗതിയിലൂടെ മെനഞ്ഞെടുത്തിട്ടുള്ളത്. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിപ്പിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും 25000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വെയ്ക്കാം. വനംവകുപ്പ് താത്കാലിക വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.
മനുഷ്യരെക്കാൾ വന്യമൃഗങ്ങൾക്ക് പരിഗണന നൽകുന്ന തികച്ചും ജനവിരുദ്ധമായ ഭേദഗതികൾ നിരുപാധികം പിൻവലിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാരായ കെ അബ്ദുൽ ജലീൽ സഖാഫി, പി വി ജോർജ്ജ്, വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറിമാരായ കെ ഷമീർ, എപി നാസർ, സെക്രട്ടറിമാരായ റഹ്മത്ത് നെല്ലോളി, പിടി അബ്ദുൽ കയ്യൂം, പിവി മുഹമ്മദ് ഷിജി, ട്രഷറർ കെ കെ നാസർ മാസ്റ്റർ, കമ്മിറ്റി അംഗങ്ങളായ ബി നൗഷാദ്, കെ കെ കബീർ, ഫായിസ് മുഹമ്മദ്, ഷറഫുദ്ദീൻ വടകര, സഫീർ എം കെ, ടിപി മുഹമ്മദ്, കെ കെ ഫൗസിയ, മുസ്തഫ പാലേരി, റഷീദ് പി, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റർ, നാസർ ചെറുവാടി, ഷബ്ന ടിപി, ജസിയ എവി, മണ്ഡലം പ്രസിഡണ്ടുമാരായ എം എ സലീം, ജാഫർ കെ പി, റസാക്ക് ചക്കേരി, നിസാർ ചെറുവറ്റ, ഷംസീർ ചോമ്പാല, നവാസ് കണ്ണാടി, ഇബ്രാഹിം തലായി, നൗഷാദ്.വി, നവാസ് നടുവണ്ണൂർ, ടി പി യൂസഫ്, സി ടി അഷറഫ്, ഹനീഫ പാലാഴി തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close