top news

കേരള പത്രപ്രവർത്തക യൂനിയൻ: കെ.പി. റെജി പ്രസിഡന്‍റ്, സുരേഷ് എടപ്പാൾ ജന

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റായി കെ.പി. റെജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ.പി. റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്. സംസ്ഥാന സമിതി അംഗങ്ങളുടെ വോട്ടെണ്ണല്‍ തുടരുകയാണ്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close