KERALAlocalSportstop news

ജില്ലാ കേരളോത്സവത്തിന് തുടക്കം

കോഴിക്കോട് :

സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ആദ്യ ദിനം പഞ്ചഗുസ്‌തി, ചെസ് മത്സരങ്ങളാണ് നടന്നത്. പഞ്ചഗുസ്‌തി മത്സരം ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത ഷനൂപ്, സീന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു‌.
65 കിലോ വിഭാഗത്തിൽ മുഹമ്മദ് ദിൽഷാൻ (രാമനാട്ടുകര മുനിസിപ്പാലിറ്റി), ആദിത്ത് (ബാലുശ്ശേരി ബ്ലോക്ക്), 75 കിലോ വിഭാഗത്തിൽ മുഹമ്മദ് റോഷൻ (കോഴിക്കോട് കോർപ്പറേഷൻ), സാരംഗ് ഗിരീഷ് (കോഴിക്കോട് ബ്ലോക്ക്), 85 കിലോ വിഭാഗത്തിൽ മുഹമ്മദ് അമീൻ (കുന്ദമംഗലം ബ്ലോക്ക്), ആകാശ് ആർ കൃഷ്‌ണൻ (കോഴിക്കോട് കോർപ്പറേഷൻ), 85 കിലോക്ക് മുകളിൽ ഷാമിൽ റോഷൻ (കോഴിക്കോട് കോർപ്പറേഷൻ), എം എം അഖിൽ (ചേളന്നൂർ ബ്ലോക്ക്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെസ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പന്തലായനി ബ്ലോക്കിലെ ജയഗീത് ഒന്നും വടകര ബ്ലോക്കിലെ ശ്രീരാഗ് രണ്ടും സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ മഞ്ജു മഹേഷ്, കുന്ദമംഗലം ബ്ലോക്കിലെ ആഖാ കുമാരൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു‌.
ജനുവരി 15 രാവിലെ ഒമ്പത് മുതൽ ഷട്ടിൽ ബാഡ്‌മിൻറൺ (സ്പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം), യോഗ (ജില്ലാ പഞ്ചായത്ത് ഹാൾ), കബഡി (സ്പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം) എന്നിവയും വൈകിട്ട് നാലുമണിക്ക് കളരിപ്പയറ്റും (മാനാഞ്ചിറ സ്‌ക്വയർ) നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close