
കോഴിക്കോട് : സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിൽ വന്നാൽ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
എം എൽ എ .
കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ ത്രിദിന സിൽവർ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിദ്യാഭ്യാസ മേഖല കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിൻ്റെ പ്രാധാന്യം കുറച്ച് കാണുകയാണ്.
അധ്യാപകർക്കും ജീവനക്കാർക്കും അർഹമായ പരിഗണന കൊടുത്താൽ മാത്രമേ ജനാധിപത്യ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം പൂർണ്ണമാവുകയുള്ളൂ. ദൗർഭാഗ്യവശാൽ ഇടത് സർക്കാർ ഈ കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു. ഇതൊക്കെ ഇത്രേം മതി എന്ന അവസ്ഥയാണ് , അധ്യാപകരുടെ പരാതി കേൾക്കാൻ പോലും തയ്യാറാകാതെ അവഗണിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം.എ സലാം, സി.പി ചെറിയ മുഹമ്മദ്, ടി.ടി ഇസ്മായിൽ ,
കെ.ടി അബ്ദുൽ ലത്തീഫ്, കല്ലൂർ മുഹമ്മദലി,
ഒ. ഷൗക്കത്തലി, ഡോ.എസ് സന്തോഷ് കുമാർ,ഡോ. നിസാർ ചേലേരി, അബ്ദുൽ ജലീൽ പാണക്കാട്, വി.കെ അബ്ദുറഹിമാൻ, എ അബൂബക്കർ,പി.സി മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ വർത്തമാനം എന്ന വിഷയത്തിൽ നടത്തിയ ചർച്ച പ്രശസ്ത എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. അധ്യാപകർ കുട്ടികളിൽ ഭരണഘടനാ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പുതിയ കാലഘട്ടത്തിൽ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ബി ലതീബ് കുമാർ, ഡോ. എം.പി ഷാഹുൽ ഹമീദ്, ആർ. മൊയ്തു, വി. സജിത, വി.കെ നാസർ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി ആഷിക് ചെലവൂർ, കെ.കെ മുഹമ്മദ് അഷ്റഫ്, സി.എ നുഹ്മാൻ ഷിബിലി, ആർ.കെ ശാഫി, എ. ഷബീറലി, അഷ്റഫ് ചാലിയം, പി. ബഷീർ, അബ്ദു റസാഖ്, അസീസ് നരിക്കലക്കണ്ടി, കെ. ജമാൽ, വിളക്കോട്ടൂർ മുഹമ്മദ് അലി, അബ്ദുൽ മജീദ് പി.പി കണ്ണൂർ, കെ.കെ ആലിക്കുട്ടി, പി.എ ഗഫൂർ, കെ.ടി നാസർ, അബ്ദുൽ ഫത്താഹ് എന്നിവർ സംസാരിച്ചു.
ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് 3 ന് ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. കെ ഇ എൻ കുഞ്ഞുമുഹമ്മദ് , കമാൽ വരദൂർ പങ്കെടുക്കും. 6 മണിക്ക് കുടുംബ സംഗമം വി ടി മുരളി ഉദ്ഘാടനം ചെയ്യും. നടൻ
വിനോദ് കോവൂർ മുഖ്യാതിഥിയാകും.
നാളെ ( ബുധനാഴ്ച)
കണ്ടംകുളം ജൂബിലി ഹാളിൽ പ്രതിനിധി സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൻ ഗോപിനാഥൻ വിശിഷ്ടാതിഥിയാകും.
ഉച്ചക്ക് വിദ്യാഭ്യാസ സമ്മേളനം ഡോ എം പി അബ്ദു സമദാനി എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 ന് യാതയപ്പ് സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം സി മായിൻ ഹാജി ഉദ്ഘാടനം ചെയ്യും.
4 മണിക്ക് അധ്യാപക പ്രകടനത്തോടെ സമാപിക്കും.



