
കോഴിക്കോട് : ബീച്ചിൽ വെച്ച് കുട്ടിയെ തട്ടികൊണ്ടു പോവാൻ ശ്രമിച്ച മംഗലാപുരം സ്വദേശികളായ നാടോടി ദമ്പതികൾ ശ്രീനിവാസൻ (52 ) ലക്ഷ്മി (44 )എന്നിവരെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ബേപ്പൂർ സ്വദേശിയുടെ ഏഴ് വയസ്സുള്ള മകൻ വെള്ളയിൽ സ്റ്റേഷൻ പരിധിയിൽ ഉള്ള പുതിയ കടവ് ഐസ് ക്രീം ഷോപ്പിനു സമീപം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പ്രതികൾ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടികൂടുകയും പ്രതികളെ തടഞ്ഞു വെച്ച് പോലീസിൽ അറിയിക്കുകയുമായിരുന്നു . വെള്ളയിൽ പോലീസ് സ്റ്റേഷൻ SI അഭിലാഷ് SCPO സുജിത് എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു