
കോഴിക്കോട് : നഗരത്തിന്റെ പ്രധാന പ്രശ്നമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ മാനാഞ്ചിറ സത്രം ബിൽഡിംഗ് (കിഡ്സൻ കോർണർ) പൊളിച്ച് മാറ്റിയ ഭൂമിയിൽ പെട്ടിക്കട സ്ഥാപിക്കാൻ അനുമതി നൽകിയ കോർപറേഷൻ ഭരണ സമിതി നടപടിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. പാർക്കിംഗ് പ്ളാസ നിർമ്മാണം കോഴിക്കോട്ടുകാർ രണ്ട് വർഷമായി കാത്തിരിക്കുകയാണ്. അപകടതുരത്തായ എൽ.ഐ.സി. ജംഗ്ഷനിൽ നിന്ന് മനുഷ്യാവകാശകമീഷൻ ഉത്തരവ് പ്രകാരം നീക്കിയ വലിയൊരു പെട്ടിക്കട ക്ക് ആണ് ഇന്നലെ രാത്രി സൗകര്യo നൽകിയത്. പെട്ടി കാരുടെ കോർപറേഷൻ വെഡിംഗ് കമ്മിറ്റി അംഗമായ സി ഐ.ടി.യു വനിതാ നേതാവിന് ഭരണക്കാരുടെ ഔദാര്യം!! പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഡപ്യുട്ടി ലീഡർ കെ.മൊയ്തീൻകോയ, വാർഡ്കൗൺസിലർ എസ്.കെ.അബൂബക്കർ എന്നിവർ സ്ഥലം സ്ഥർശിച്ചു. നിർദ്ദിഷ്ട പാർക്കിംഗ് പ്ലാസ ഭൂമിയിൽ നിന്നും ഈ കട ഒഴിവാക്കണമെന്ന് യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ വിഷയത്തിൽ ഇടപെടണമെന്ന് സംഘം ആവശ്യപ്പെട്ടു.