KERALAlocaltop news

വന്യമൃഗശല്യം കിസൻജനത സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി

 

തിരുവന്തപുരം:

മലയോരമേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർ കൊല്ല പ്പെടുകയും കൃഷിഭൂമിയും കൃഷിയും വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കാർഷികമേഖലയിലെ ഈ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാറിന്റെ തെറ്റായ വനസംരക്ഷണ വന്യജീവി നിയമവും, സംസ്ഥാന സർക്കാർ ആക്രമണത്ത നെതിരെ സ്വീകരിക്കുന്ന അലംഭാവവുമാണ് കാരണം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരുകൾക്ക് ഉണ്ടെന്ന് മന സ്സിലാക്കി നയം തിരുത്തി കർഷകരെയും കാർഷികമേഖലെയും സംരക്ഷിക്കണമെ ന്നാവശ്യപ്പെട്ടാണ് കിസാൻ ജനത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രു വരി 18ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. കിസാൻജനത സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.വി.മാധവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം രാഷ്ട്രീയ ജനതാദൾ (RJD) പാർലമെൻ്ററി പാർട്ടി ലീഡർ കെ.പി മോഹനൻ എം. എൽ.എ ഉദ്ഘാടനം ചെയ്‌തു.മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, RJD സം സ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ വി.സുരേന്ദ്രൻ പിള്ള (EX) എം.എൽ.എ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ഡോ. എൻ.എം നായർ, മലയൻകീഴ് ചന്ദ്രൻനായർ, സുനിൽഖാൻ എന്നിവർ പ്രസംഗിച്ചു..

1. വന്യമൃഗശല്യത്തിന് സ്വീകരിക്കുക. പരിഹാരം ഉണ്ടാകുന്നതിന് നടപടി

2. വനാതിർത്തി പുനർനിർണ്ണയിക്കുമ്പോൾ കർഷകർക്ക് ദോഷകരമാവാതെ നട പടികൾ സ്വീകരിക്കുക.

3. വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിനും അനുബന്ധനഷ്ട ങ്ങൾക്കും പ്രത്യേക വിള ഇൻഷുറൻസ് നടപ്പിലാക്കുക.

4. മനുഷ്യാവകാശലംഘനം നടത്തുന്ന വനം ഉദ്യോഗസ്ഥർക്ക് എതിരെ അടിയ ന്തിര നിയമനടപടി സ്വീകരിക്കുക.

5. വർഷങ്ങളായി കൈവശത്തിൽ എല്ലാ രേഖകളും ഉള്ള കർഷകരെ വനഭൂമി എന്ന് പറഞ്ഞ് ജണ്ടകെട്ടി കൃഷിഭൂമി വനഭൂമിയാക്കുന്ന നടപടികൾ അവസാനിപ്പിക്കുക.

6. കള്ള കേസുകൾ ചുമത്തി വനം ഉദ്യോഗസ്ഥർ കർഷകരെ കിടപ്പാടം നഷ്‌ടപ്പെ ടുത്തുന്ന നടപടി അവസാനിപ്പിക്കുക.

7. വന്യമൃഗ ആക്രമണത്തിൽ നഷ്‌ടപ്പെടുന്ന ജീവന് നൽകുന്ന നഷ്ടപരിഹാര ത്തുകയും, പരിക്ക് പറ്റുന്നവർക്കുള്ള നഷ്ടപരിഹാര തുകയും,കൃഷിക്കും മറ്റു മുണ്ടാകുന്ന നഷ്ടപരിഹാരതുകയും അടിയന്തിരമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close