
ബത്തേരി :-കഴിഞ്ഞദിവസം ചീരാൽ മേഖലയിൽ കനത്ത മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടത്തിന് അടിയന്തര സഹായം എത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നാശനഷ്ടമുണ്ടായ മേഖലയിൽ സന്ദർശനം നടത്തിയ അഖിലേന്ത്യ കിസാൻസഭ നേതാക്കൾ പറഞ്ഞു നിരവധി വ്യക്തികളുടെ വീടുകൾക്ക് നാശനഷ്ട്ടം ഉണ്ടായി നിരവധി കർഷകരുടെ വാഴയും കവുങ്ങും കാറ്റത്തു നിലം പൊത്തി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടമാണ് ഉണ്ടായത്. കരിങ്കാളികുന്ന് താമസിക്കുന്ന രാജേഷ് എന്ന വ്യക്തിയുടെ മാത്രം രണ്ടായിരത്തിഅഞ്ഞൂറോളം വാഴകളാണ് കാറ്റിലും മഴയിലും ഒടിഞ്ഞു പോയത്. നാശ നഷ്ടം ഉണ്ടായ കർഷകർക്ക് 2018 നവംബർ വരെയാണ് ആനുകൂല്യം കൊടുത്തിട്ടുള്ളത് എന്നാൽ ഇത് ആ ഗണത്തിൽ പെടുത്താതെ ആയിരക്കണക്കിന് വാഴ നഷ്ട്ടപ്പെട്ട കർഷകർക്ക് അടിയന്തര സഹായം നൽകാൻ അധികാരികൾ തയ്യാറാകണമെന്നും നേതാക്കൾ പറഞ്ഞു.
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയിയുടെ നേതൃത്വത്തിൽ പി വി ശ്രീധരൻ, പി ഇ മോഹനൻ, ഇ സി അനീഷ് കുമാർ, ലെനിൻ സ്റ്റീഫൻ, എംഎം ചന്ദ്രൻ, കെ പി പത്രോസ്, എൻ ആർ രമേശ്, കെ അലി തുടങ്ങിയവർ സന്ദർശിച്ചു