കോഴിക്കോട്: കാര്‍ഷിക ഉത്പന്ന സംഭരണവും വിപണനവും സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ട് കര്‍ഷകരെ കൂട്ടമരണത്തിലേക്കു തള്ളിവിടുന്ന വിവാദ കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. സി അബു അവശ്യപ്പെട്ടു. കിസാന്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം അധ്യക്ഷനായി. കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജൂഷ് മാത്യൂസ്, എന്‍. ചന്ദ്രന്, സി.എം ബാബു, മാത്യു ദേവഗിരി, എന്‍. രാജാശേഖരന്‍, ജോസ് കാരിവേലി, ലൂക്കോസ് വാതപ്പള്ളി, ബേപ്പൂര്‍ രാധാകൃഷ്ണന്, പി. സി പ്രത്യുഷ് കായണ്ണ, കുമാരന് പാറക്കൊമ്പത്ത്, പാപ്പച്ചന് കൂനംതടം, ജോയ് നെടുമ്പള്ളി, ഫാസില്‍ ബേപ്പൂര്‍, കെ.എം രാധാകൃഷ്ണന്, രാജന് ബാബു, ബാബു മത്തത്ത് സംസാരിച്ചു.
Related Articles
September 2, 2020
268
മുഹമ്മദ് അനൂബിനെ വര്‍ഷങ്ങളായി അറിയാം, റസ്റ്റോറന്റ് ബിസിനസിന് കടമായി പണം നല്‍കിയിട്ടുണ്ട്, പി കെ ഫിറോസിന് എന്തും പറയാം : ബിനീഷ് കോടിയേരി
October 11, 2021
262
വിദ്യാലയങ്ങൾ തുറക്കും മുൻപ് നഗരത്തിലെ റോഡുകൾ നന്നാക്കണം – പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ്
August 8, 2021
205
കരിപ്പൂർ സ്വർണ കവർച്ച ;അന്വേഷണ സംഘാംഗങ്ങളെ കൊലപ്പെടുത്താൻ ‘ഗൂഡാലോചന : പോലീസ് കേസെടുത്തു.
December 12, 2023
227