
കൂമ്പാറ: കവിയും നടനും എഴുത്തുകാരനും RJD ജനത കലാ സമിതി കൺവീനറുമായിരുന്ന കൂമ്പാറ ബേബിയുടെ നിര്യാണത്തിൽ നാടിൻ്റെ അനുശോചനം.കൂമ്പാറ അങ്ങാടിയിൽ മൗനജാഥയും അനുശോചന സമ്മേളനവും നടന്നു. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജോളി പൈക്കാട്ട് അനുശോചന പ്രമേയം വായിച്ചു. തുടർന്ന് പുഷ്പഗിരി പള്ളി വികാരി ഫാ. ജോൺസൻ പാഴുകുന്നേൽ, ഫാ. മെൽവിൻ വെള്ളയ്ക്കാകുടി , ഹെലൻ ഫ്രാൻസീസ്,ജറീന റോയ് ,വി.എ നസീർ , ജോസ് മാവറ ,സണ്ണി പെരുകലംതറപ്പിൽ, ഒ.എ സോമൻ , പി.എം.തോമസ് മാസ്റ്റർ, അബുദറഹിമാൻ കുഴിയിൽ, സുബ്രമണ്യൻ മമ്പാട്ട്, വിത്സൽ പുല്ലുവേലിൽ , ജോണി പ്ലാക്കാട്ട്, ജോൺസൺകുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ , അഗസ്റ്റിൻ ചെമ്പോട്ടിക്കൽ, ടോമി മണിമല, ഹംസ കടക്കാടൻ, നാസർ ചെറുവാടി, നിയാസ്സ ചോലയിൽ , അഗസ്റ്റിൻ കിഴക്കരക്കാട് , ഇസ്മായിൽ നമ്പം കുന്നത്ത് ലാലൻ മാത്യു, സോമനാഥൻ കുട്ടത്ത് , അഡ്വ: ജിമ്മി ചെറുകാട്ടിൽ, തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി , കലയെ വിറ്റു മുതലാക്കുവാൻ ഒരിക്കലും ശ്രമിക്കാത്ത യഥാർത്ത കലാകാരനാണ് കൂമ്പാറ ബേബിയെന്ന് യോഗം അനുസ്മരിച്ചു , അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പൗരാവലി അഭിപ്രായപ്പെട്ടു.




