കോഴിക്കോട് . പോക്സോ കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ഒരാഴ്‌ച പിന്നിട്ടിട്ടും പിടിയിലാകാത്ത പ്രതി ചലച്ചിത്ര താരം കുട്ടിക്കൽ ജയചന്ദ്രനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണു കേസെടുത്തത്.
കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് കേസ് റജിസ്‌റ്റർ ചെയ്തതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. കേസെടുത്തതിനു തൊട്ടുപിന്നാലെ ജയചന്ദ്രൻ ഒളിവിൽ പോയി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു നടൻ ഒളിവിൽ പോയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കുട്ടിക്കൽ ജയചന്ദ്രൻ്റെഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എവിടെ യുമെത്തിയില്ല.ബന്ധുക്കളുടെഫോൺവിളി രേഖകൾ പരിശോധിച്ചെങ്കിലും ജയചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താനായില്ലെന്നാണു പൊലീസ് ഭാഷ്യം.
കോഴിക്കോട് പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി സുപ്രീം കോടതിയെ സമീപിക്കുമെന്ന സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സമാന കേസുകളിൽ മുമ്പ് ആരോപണ വിധേയനായ ഉന്നത പോലീസ് ഓഫീസർ ജയചന്ദ്രനെ പല വിധത്തിലും സഹായിച്ചതിൻ്റെ വിശദാംശങ്ങൾ സംസ്ഥാന ഇൻ്റലിജൻസ് ശേഖരിച്ചിട്ടുണ്ട്