കോഴിക്കോട് : നൈനാംവളപ്പ് കോതി അഴിമുഖത്ത് ഇന്ന് രാവിലെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു.കപ്പക്കല്‍ സ്വദേശി അബ്ദുല്ലത്തീഫ് (55) ആണ് മരിച്ചത്. തോണിയും വലയും കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. കൂടെയുള്ള ആള് രക്ഷപ്പെട്ടു.
ആശാന് അബ്ദു എന്ന ആളാണ് കൂടെയുണ്ടായിരുന്ന മല്‍സ്യ തൊഴിലാളി. മരിച്ച ലത്തീഫിനെയും പരിക്ക് ഏല്‍ക്കാത്ത ആശാന് അബ്ദുവിനെയും കരക്ക് എത്തിച്ചത് നൈനാംവളപ്പിലെ മല്‍സ്യ തൊഴിലാളികളാണ്. വിവരമറിഞ്ഞ സംഭവ സ്ഥലത്ത് പോലീസ് എത്തിയിരുന്നു.
അഴിമുഖത്തെ ശക്തമായ തിരയിലും ചുഴിയിലും പെട്ടാണ് തോണി മറിഞ്ഞത്. രണ്ട് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
ഭാര്യ:നൂര്ജഹാന്. മക്കള്‍:ഫവാസ്, ജാസ്മിന്,ഫജ്നാസ്.
മരുമക്കള്‍: മുനീസ്,ജുനൈസ്