കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ കീഴിൽവരുന്ന നോർത്ത് – സൗത്ത് പോലീസ് സബ്ഡിവിഷനുകൾ പുന:സംഘടിപ്പിച്ച് ഉത്തരവായി. ക്രമസമാധാന പാലന ചുമതലയുള്ള നോർത്ത് – സൗത്ത് അസി. കമീഷണറുടെ അധികാര പരിധികളാണ് ഫെബ്രുവരി 17 ന് ഇറക്കിയ 49 നമ്പർ ഗവ. ഉത്തരവ് പ്രകാരം മൂന്ന് സബ്ഡിവിഷനുകളാക്കി മാറ്റിയത്. മെഡിക്കൽകോളജ്- ടൗൺ- ഫറോക്ക് എന്നിവയാണ് പുതിയ സബ്ഡിവിഷനുകൾ. മൊത്തം 21 പോലീസ് സ്റ്റേഷനുകളാണ് സിറ്റി പോലീസ് കമീഷണറുടെ അധികാരപരിധി. ഇവയിൽ സൈബർ പോലീസ് സ്റ്റേഷൻ, ട്രാഫിക് സ്റ്റേഷൻ എന്നിവ ഒഴികെയുള്ള 19 പോലീസ് സ്റ്റേഷനുകൾ മൂന്നു സബ്ഡിവിഷനുകളുടെ കീഴിലാക്കി. ഇതോടെ ക്രമസമാധാനപാലന ചുമതലയുള്ള രണ്ട് അസി. കമീഷണർമാരുടെ തസ്തിക മൂന്നായി ഉയർത്തി. താഴെ പറയുന്നവയാണ് ഓരോ സബ്ഡിവിഷനുകൾക്കും കീഴിൽ വരുന്ന പോലീസ് സ്റ്റേഷനുകൾ. 1) മെഡിക്കൽകോളജ്- ചേവായൂർ, കുന്ദമംഗലം, മെഡിക്കൽ കോളജ്, മാവൂർ. 2) ടൗൺ- നടക്കാവ്, ടൗൺ, കസബ, വെള്ളയിൽ, എലത്തൂർ, ചെമ്മങ്ങാട്, വനിത, എലത്തൂർ കോസ്റ്റൽ. 3) ഫറോക്ക്- നല്ലളം, ബേപ്പൂർ, മാറാട്, റോക്ക്, പന്നിയങ്കര, പന്തീരാങ്കാവ്, ബേപ്പൂർ കോസ്റ്റൽ. സൗത്ത്- നോർത്ത് അസി. കമീഷണർമാർ എന്നത് ഇനി മെഡിക്കൽകോളജ്- ടൗൺ- ഫറോക്ക് അസി. കമീഷണർമാർ എന്നാവും ഇനി അറിയപ്പെടുക.
Related Articles
Check Also
Close-
രണ്ട് ലക്ഷം രൂപയുടെ കോപ്പർ വയർ മോഷണം ; മോഷ്ടാവ് അറസ്റ്റിൽ
December 28, 2023