കോഴിക്കോട് : കോർപറേഷൻ ഭരണ രംഗത്ത് സമ്പൂർണ്ണസ്തംഭനാവസ്ഥയില്ലെന്ന് യു.ഡി എഫ്. സെക്രട്ടരി ഒരു മാസമായി അവധിയിലാണ്. ജോയന്റ് കോർപറേഷൻസെക്രട്ടരിയും ദീർഘ നാളത്തെ അവധിയിൽ പ്രവേശിച്ചു.ഭരണപക്ഷക്കാർ മാത്രമുള്ള സ്റ്റീയറിംഗ് കമ്മിറ്റി ഇന്നലെ (ബുധൻ) യോഗം വിളിച്ചുവെങ്കിലും അവസാന നിമിഷം പിരിച്ച് വിട്ടു. ജനങ്ങൾ സേവനം ലഭിക്കാതെ നിരാശരാണ്.ആയിരക്കണക്കിന് ഫയലുകൾ കെട്ടി കിടക്കുന്നു. സെക്രട്ടറിയുടെ മാത്രം ലോഗനിൽ 520 ഫയലുകൾ കെട്ടി കിടപ്പാണ്. ടൗൺ പ്ലാനിങ്ങിൽ 800 ഫയലുകൾ, റവന്യു വിഭാഗത്തിൽ ആയിരത്തിലധികം, എന്നിങ്ങനെയാണ് ഫയലുകൾ കെട്ടി കിടക്കുന്നത്. കോർപറേഷൻ ഭൂമി കയ്യേറിയിട്ടും നടപടിയെടുക്കുന്നില്ല. ഓഫീസ് പ്രവർത്തനം അനാഥാവസ്ഥയിലെത്തിട്ടുണ്ടെന്ന് യു.ഡി എഫ്.കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡപ്യൂട്ടി ലീഡർ കെ.മൊയ്തീൻ കോയയും പറഞ്ഞു. സാധാരണക്കാരുടെ കൊച്ചു വീട്ടുകളുടെ പ്ലാൻ അപേക്ഷ കെട്ടി കിടക്കുമ്പോൾ വൻകിടക്കാരുടെ അപേക്ഷ നിമിഷനേരം കൊണ്ട് പാസാക്കുന്നു! മന്ത്രിയുടെ അദാലത്തിന്റെ മറവിൽ വൻകിടക്കാരുടെ അനധികൃത നിർമ്മാണത്തിന് സാധൂക രണം നൽകിയത് വൻ അഴിമതിയാണ്. ഭരണപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിത പ്രവർത്തനത്തിന്റെ പരിണത ഫലമാണ് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്… അഴിമതി വൻതോതിൽ ഓഫീസിനെ വർദ്ധിച്ചു. വിജിലൻസ് ദിനംപ്രതി ഓഫീസിൽ കയറിയിറങ്ങുന്നു. ഓഡിറ്റ് വിഭാഗത്തിന് മൂന്ന് വർഷമായി വിശദീകരണം നൽക്കുന്നില്ല. ജീവനക്കാരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സെക്രട്ടറിക്ക് കഴിയുന്നില്ല. സ്റ്റാഫ് യോഗം നടന്നിട്ട് വർഷങ്ങൾ കടന്ന് പോയി.നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ് കോർപറേഷൻ ഓഫീസ്.
Related Articles
Check Also
Close-
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്
November 5, 2020