
കോഴിക്കോട്: ജില്ലയിലെ 80 കമ്മ്യൂണിറ്റി പാലിയേറ്റീവ് യൂണിറ്റുകളുടെ ജില്ലാ തല കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP), ജനുവരി 23 വെള്ളിയാഴ്‌ച കുറ്റ്യാടി കരുണ പാലിയേറ്റീവ് കെയറിന്റെ അഭിമുഖ്യത്തിൽ കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ ആയിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച പരിപാടിയിൽ ബോധവൽക്കരണ ക്ലാസ്സുകൾ, പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
more news : കുരിശ് ” നാടകത്തിലൂടെ കോക്കല്ലൂർ ഗവ.സ്ക്കൂളിന് പത്താമുദയം ; മികച്ച നടി സ്പെഷ്യൽ ജൂറി അവാർഡ് അശ്വിനി എ എസിന്
പാലിയേറ്റീവ് രംഗത്ത് നിലവിലുള്ള സർക്കാർ സംവിധാനങ്ങളോടും ഇതര രാഷ്ട്രീയ, സന്നദ്ധ സംഘടനാ പാലിയേറ്റീവ് സംവിധാനങ്ങളോടും സൗഹൃദപര മായ സമീപനം സ്വീകരിച്ചു വരുന്നുവെന്നും ഡോക്‌ടർ, നഴ്‌സ്, വളണ്ടിയർ തുടങ്ങി ബന്ധപ്പെട്ട എല്ലാവർക്കും ചിട്ടയായ പഠന പരിശീലന പരിപാടികൾ നടത്തി രോഗികളുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് KIP നേതൃത്വപരമായ പങ്ക് നിർവഹിച്ചു വരുന്നുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ചെയർമാൻ നിസാർ ബിജുമോൻ കൊളായി, ജനറൽ സെക്രട്ടറി കുഞ്ഞമ്മദ്.എം.കെ, ട്രഷറർ ഗംഗാധരൻ.കെ, മുൻ ചെയർമാൻ അബ്ദുൾ മജീദ് നരിക്കുനി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.




