
കോഴിക്കോട് :
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, 131/ 20222 സർക്യൂലറിൽ നിന്ന് കെഎസ്എഫ്ഇ യെ ഒഴിവാക്കുക, 2014 ണ് ശേഷം വന്ന ജീവനക്കാർക് വേണ്ടി പുതിയ പെൻഷൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ 6 ന് നടക്കുന്ന പണിമുടക്ക് സമരത്തിൻ്റെ മുന്നോടിയായി ഒക്ടോബർ 29 ന് KSFE യിലെ ഇടതുപക്ഷ സംഘടനകളായ KSFESA(CITU), KSFE OU എന്നിവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അർബൻ റീജണൽ ഓഫീസിലേക്കും കോഴിക്കോട് റൂറൽ റീജണൽ ഓഫീസിലേക്കും പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. പണിമുടക്ക് നോട്ടീസിൻ്റെ പകർപ്പ് റീജണൽ മാനേജർക്ക് കൈമാറി.
131/2022,255/2025 എന്നീ ഗവൺമെൻ്റ് ഓർഡറുകൾ കത്തിച്ച് സംഘടന പ്രതിഷേധം രേഖപ്പെടുത്തി.




