
താമരശ്ശേരി : താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.എച്ച്.എസ്.എസ് നടുവണ്ണൂർ, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.എച്ച്.എസ്.എസ് കൊടുവള്ളി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചതും, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തീകരിച്ചതുമായ പരീക്ഷാർത്ഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ (മിനി സിവിൽ സ്റ്റേഷൻ, താമരശ്ശേരി) വെച്ച് 2026 മാർച്ച് 12, 17, 21, 24 തീയതികളിൽ ക്രമപ്രകാരം കാറ്റഗറി 1, 2, 3, 4 സർട്ടിഫിക്കറ്റുകൾ വിതരണം ചെ യ്യും. കെ-ടെറ്റ് ഒറിജിനൽ ഹാൾ ടിക്കറ്റുമായി (അഡ്മിറ്റ് കാർഡ്) പരീക്ഷാർത്ഥികൾ നേരിട്ട് ഹാജരായി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
എസ്.എസ്.എൽ.സി പരീക്ഷയുള്ള ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതല്ല. ആയതിനാൽ അനുവദിച്ച ദിവസങ്ങളിൽ മാത്രം ഉദ്യോഗാർത്ഥികൾ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
ഈ ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് കൈപ്പറ്റാത്ത പരീക്ഷാർത്ഥികളിൽ നിന്ന് 14/08/2014 ലെ സർക്കാർ ഉത്തരവ് 3258/2014/പൊ.വി.വ പ്രകാരം നിശ്ചിത തുക പിഴ ഈടാക്കുന്നതാണ്.




