കോഴിക്കോട്: കാക്കാലൻ കുറവൻ മഹാസഭാ സൊസൈറ്റി (കെ കെ എം എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡൻ്റായി പി.സുധാകരൻ , സെക്രട്ടറിയായി ഷീല കായലം, ട്രഷററായി ശോഭന മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി ദിനേശൻ ഉള്യേരി, ജോയിൻ്റ് സെക്രട്ടറിയായി ഷർമിള എരഞ്ഞിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.
ഇസ്ലാമിക് യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സുനിൽ പെരിങ്ങല, സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. കെ.ഷൈജു , ട്രഷറർ ഗീതാ എന്നിവർ പ്രസംഗിച്ചു. 21 അംഗ എക്സ്യുക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
..