crimeKERALAlocaltop news

കുറ്റ്യാടി ചുരം ഹെയർപിന്നുകളിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : കുറ്റ്യാടി പാസിലെ 10, 11 ഹെയർപിൻ വളവുകളിൽ ആഭ്യന്തര വിനോദ സഞ്ചാരികൾക്കും യാത്രകാർക്കും ഭീഷണിയായി മാറിയ മയക്കുമരുന്ന് മാഫിയയെ അടിയന്തരമായി തളയ്ക്കുന്നതിന് ഫലപ്രദവും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കോഴിക്കോട് ജില്ലാ റൂറൽ പോലീസ് മേധാവി കമ്മീഷനെ അറിയിക്കണം. യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള സാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. ഡിസംബർ 23 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം കാരണം കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കുറ്റ്യാടി പാസ് വഴി രാത്രി കാലങ്ങളിൽ യാത്ര ചെയ്യാൻ ഭയമാണെന്ന് പറയുന്നു. സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാറില്ല. മയക്കുമരുന്ന് മാഫിയ കാരണം ഇതുവഴി യാത്ര ചെയ്യാൻ പ്രദേശവാസികൾ പോലും ഭയപ്പടുന്നു. നൈറ്റ് പട്രോളിന്റെ അഭാവമാണ് മയക്കുമരുന്ന് മാഫിയയെ കയറൂരി വിടുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. സ്ഥലത്ത് പോലീസ് ഔട്ട്പോസ്റ്റ് ഇല്ലാത്തതും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു.

വാഹനങ്ങൾ തടഞ്ഞിട്ട് നടുറോഡിൽ ആഘോഷങ്ങൾ അരങ്ങേറുന്നതും പതിവാണെന്ന് പരാതിയുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതാൽ ഇവർ കൈകാര്യം ചെയ്യുമെന്നും നാട്ടുകാർ പറയുന്നു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close