
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റിട്ട മലയാളി നഴ്സിനെ നാട് കടത്തി.കഴിഞ്ഞ ആഴ്ചയാണ് അഭിഭാഷകൻ അലി ഹബാബ് അൽ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്സിന് എതിരെ പരാതി നൽകിയത്. ഗസയിലെ ആശുപത്രിൽ നടന്ന ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നായിരുന്നു പരാതി..ഇത് ഇസ്രായീലിനോട് കുവൈത്ത് സ്വീകരിക്കുന്ന പൊതു നിലപാടുകൾക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലു വിളിയുമാണെന്നും അഭിഭാഷകൻ പരാതിയിൽ സൂചിപ്പിച്ചിരുന്നു. മുബാറക് അൽ കബീർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ടക്കാരിയായ ഇവർ ഭർത്താവും രണ്ട് മക്കൾക്കും ഒപ്പം കുവൈത്തിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു ..