കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരായി സംയുക്ത ട്രേഡ് യൂണിയനുകൾ നാളെ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.യു.ഡബ്ല്യു. – കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് നടത്തി. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ പ്രകാശൻ, ജില്ലാ സെക്രട്ടറി പി.പി അനിൽകുമാർ, കെ.യു.ഡബ്ല്യു.ജെ. ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറർ ഇ.പി. മുഹമ്മദ്, മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് ഒ.സി സചീന്ദ്രൻ, ദേശാഭിമാനി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. പ്രമോദ്കുമാർ, പി. വിപുൽനാഥ് സംസാരിച്ചു. പ്രതിഷേധ സദസ്സിന് ഫസ്ന ഫാത്തിമ, എ.വി ഫർദീസ്, സി.വി ഗോപാലകൃഷ്ണൻ, വി.എ മജീദ്, സനിൽകുമാർ, റിതികേഷ്, വി. അബ്ദുൽ മജീദ് നേതൃത്വം നൽകി.