കോഴിക്കോട്: യു.പി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് തടങ്കലിൽ വച്ച മലയാളി മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ സദസ് നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.ഫിറോസ് ഖാൻ ,സെക്രട്ടറി പി.എസ്സ് രാകേഷ്, മുൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദുർ, മുൻ ജില്ലാ സെക്രട്ടറി പി.വിപുൽ നാഥ് എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
കരിപ്പൂർ സ്വർണ്ണക്കടത്ത് ,സംഘത്തലവൻ പിടിയിൽ
February 1, 2022