crimeKERALAlocaltop newsVIRAL

10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ : പിടിയിലായവർ നിരവധി മോഷണ കേസിലെ പ്രതികൾ

കോഴിക്കോട് : വില്പനക്കായി എത്തിച്ച പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ കണ്ണാടിക്കൽ ഷാജി എന്നറിയപ്പെടുന്ന ഷാജി സി.കെ(45), വാഴക്കാട് സ്വദേശി ചെറുവായൂർ , തലേക്കുന്നുമ്മൽ അബ്ദുൾ കരീം കെ (52) എന്നിവരെ സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , എസ്.ഐ നിധിൻ്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്. ബൈപാസ് റോഡിലെ പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം വച്ചാണ് ഇവർ പിടിയിലായത് ഇവരിൽ നിന്നും 10 കിലോ കഞ്ചാവ് കണ്ടെടുത്തു. കോയമ്പത്തൂരിൽ നിന്നും ബസ്സ് മാർഗ്ഗം രാമാനാടുകര വന്ന് അവിടെ നിന്നും ഓട്ടോ വിളിച്ച് താമരശ്ശേരി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇവർ പോലീസിൻ്റെ പിടിയിലായത്.
ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു പിടിയിലായ രണ്ട് പേരും. പിടി കൂടിയ കഞ്ചാവ് താമരശ്ശേരി ഭാഗങ്ങളിലെ
യുവാക്കളെ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്നതാണ്.

പിടിയിലായ രണ്ടുപേരും മുൻപ് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ പട്ടികയിൽ പെട്ടവരാണ്. നിരവധി തവണ ജയിൽ വാസം അനുഭവിച്ച് ഇവരിൽ ഷാജി കണ്ണാടിക്കൽ എന്ന ആളെ ചേവായൂർ സ്റ്റേഷനിൽ നിന്നും കൊടുത്ത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കാപ്പ നിയമ പ്രകാരം നാടുകടത്തിയിട്ടുള്ളതാണ്. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ഷാജി കഴിഞ്ഞ കുറെ മാസക്കാലമായി നാട്ടിൽ തന്നെയാണ്. ഇതിനിടയിൽ ആണ് കാറ്ററിംഗ് ജോലി എന്ന വ്യാജേന കോയമ്പത്തൂർ പോവുകയും avde നിന്നും വൻ അളവിൽ കഞ്ചാവ് നാട്ടിൽ എത്തിച്ചു നൽകുകയും ചെയ്തു വരികയാണ്. ഈ വിവരം മനസ്സിലാക്കിയ സിറ്റി ഡാൻസാഫ് ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. അപ്പോളാണ് ഷാജിയും സുഹൃത്തും കൂടെ കഞ്ചാവുമായി വരുന്നുണ്ടെന്ന വിവരം മനസ്സിലാകുകയും പന്തീരാങ്കാവ് പോലീസിൻ്റെ സഹായത്തോടെ ഇവരെ പിടികൂടുകയും ചെയ്തത്.

കൊടുവള്ളി താമരശ്ശേരി ക്കൈതപ്പൊയിലെയിൽ അടിവാരം എന്നീ പ്രദേശങ്ങളിലെ വൻ മയക്കു മരുന്ന് ലോബികൾക്കായി ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്ന് പ്രതികളെ ചോദ്യംചെയ്തതിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറൂടെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും സിറ്റി പോലീസും ജില്ലയിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം പിടികൂടിയ നാലാമത്തെ മയക്കുമരുന്നു കേസ് ആണിത്. തുടർന്നും സിറ്റി യുടെ എല്ലാ ഭാഗങ്ങളിലും ശക്തമായ പരിശോധന ഉണ്ടാവും എന്ന് പോലീസ് അറിയിച്ചു .

സിറ്റി ഡാൻസാഫിലെ സബ് ഇൻസ്പെക്ടർ മാരായ മനോജ് എ, അബ്ദുറഹ്മാൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അനീഷ് മൂസാൻവീട്, അഖിലേഷ്, സിപി ഒ മാരായ സുനോജ്, സ രുൺ , ശ്രീശാന്ത്, ഷിനോജ്, അതുൽ, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരും പന്തീരാങ്കാവ് പോലീസിലെ സബ് ഇൻസ്പെക്ടർ മാരായ നിധിൻ, ഫിറോസ്, പ്രദീപൻ സിപിഒ മനാഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close