
കോഴിക്കോട് : സിവിൽ സ്റ്റേഷൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ കാർഡ് ടെസ്റ്റ് ലാബ് സംവിധാനം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ: എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അഹാന സ്വാഗതം ആശംസിച്ചു .വാർഡ് കൗൺസിലർ എം എൻ പ്രവീൺ അധ്യക്ഷത വഹിച്ചു പുതിയ ലാബിൽ ആരംഭിച്ചിട്ടുള്ള കാർഡ് ടെസ്റ്റിന് പുറമേ സാമ്പിളുകൾ കളക്ട് ചെയ്തു ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനത്തിലൂടെ കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള ഇതിന്റെ തുടർച്ചയായി ഹെൽത്ത് സെന്റർ നടപ്പിലാക്കുമെന്ന് ഡോ: ജയശ്രീ അറിയിച്ചു. വെൽനെസ്റ്റ് സൗകര്യങ്ങൾക്ക് വേണ്ടി നിലവിലുള്ള കെട്ടിടത്തിന് മുകളിൽ മിനി കോൺഫ്രൻസ് ഹാൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് ആശാവർക്കളുടെ അംഗസംഖ്യ ഒന്നിൽ നിന്ന് നാലാക്കി ഉയർത്താനും വാർഡിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഐ സി ഡി എസിൽ നിന്ന് ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന് അനുവദിച്ചു കിട്ടുന്നതിനും ഹെൽത്ത് ഹെൽത്ത് സെൻട്രർ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനം വാർഡിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതായും വാർഡ് കൗൺസിലർ പ്രവീൺ അറിയിച്ചു




