കോഴിക്കോട് : കാർഷിക ദ്രോഹ ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച എട്ടോളം എംപിമാരെ രാജ്യ സഭയിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ എൽഡിഎഫ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടത്തി. ഇന്ത്യയിലെ സാധാരണ കൃഷിക്കാരെയും കാർഷികമേഖലയെയും തകർക്കുന്ന കർഷകദ്രോഹ ബില്ലിനെതിരെ രാജ്യത്താകമാനം പ്രത്യേകിച്ചും കേരളത്തിലങ്ങോളമിങ്ങോളം ശക്തമായ സമരമാണ് നടക്കുന്നത് .സഭാ സമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്ത എം പിമാരെ തിരിച്ചെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പി കെ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ജനതാദൾ സംസ്ഥാന സെക്രട്ടറി പി.ടി ആസാദ് ഉദ്ഘാടനം ചെയ്തു. കെ ബിജു,മേലടി നാരായണൻ ,അങ്കത്തിൽ അജയ് കുമാർ , സി.പി ഹമീദ്, മുരളി പട്ടേരി, പി ഹനീഫ , ഫിറോസ് പുളിക്കൽ എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകൾ
July 25, 2020