
തിരുവമ്പാടി : ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മുസ്ലിം ലീഗ് വിമതർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളെയാണ് ലീഗ് വിമതർ രംഗത്തിറക്കുന്നത്. തിരുവമ്പാടി ടൗൺ വാർഡിൽ ദലിത് ലീഗ് നേതാവായ നിഷാദ് ഭാസ്ക്കരനും അമ്പലപ്പാറ വാർഡിൽ ആശ പ്രവർത്തകയായ സി.കെ. റംല യും മത്സരിക്കും. തിരുവമ്പാടി ബ്ലോക്ക് ഡിവിഷനിലും എൽ.ഡി.എഫ് പിന്തുണയിൽ ലീഗ് വിമത സ്ഥാനാർഥി മത്സരിക്കും. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.




