KERALAlocaltop news

ലയൺസ് ക്ലബ് കോഴിക്കോട് സമൊറിയൻസ്: പത്ത് വിവിധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു മാതൃകയായി

കോഴിക്കോട്: 2025–26 ലയൺസ് വർഷാരംഭത്തിന്റെ ഭാഗമായി, ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് സമൊറിയൻസ് ജൂലൈ 1-ന് പത്ത് വിവിധ സേവന പദ്ധതികൾ നടപ്പാക്കി മാതൃകയായി. ക്ലബ് പ്രസിഡന്റ് പി.കെ. സോമസുന്ദരൻ, സെക്രട്ടറി ബാബു ചിറമേൽ, ട്രഷറർ ജയരാജൻ കെ , സോൺ ചെയർപേഴ്സൺ കെ ടി പി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. “Ignite: Takeoff to Takeover” എന്ന സന്ദേശവുമായാണ് സാമൂഹ്യബോധം ഊട്ടിഉണർത്തുന്ന പദ്ധതികൾ നടപ്പാക്കിയത്. വെള്ളിമാടുകുന്നിലുള്ള ആൺകുട്ടികളുടെ ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും അതോടൊപ്പം അവിടെയുള്ളവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളിലെ ക്യാൻസറിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് പാറോപ്പടിയിലെ ചോലപ്പുറത്ത് എ.യു.പി. സ്കൂളിൽ നടന്നു; ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ ചന്ദ്രശേഖരൻ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ടൈപ്പ് 1 പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ട് സൗജന്യ ബ്ലഡ് ഷുഗർ പരിശോധനയും ഗ്ലൂക്കോമീറ്റർ വിതരണവും നടന്നു. കൂടാതെ വിദ്യാർത്ഥികളിൽ നേത്ര പരിശോധനയും, യോഗ്യരായവർക്ക് സൗജന്യ കണ്ണട വിതരണവും നടപ്പാക്കി. കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് ചികിത്സയ്ക്കായി ധനസഹായം വിതരണം ചെയ്യുകയും ചെയ്തു. എസ്.എൻ.ഇ.എസ് കോളേജിൽ നടന്ന ട്രാഫിക് & ഡ്രഗ്സ് ബോധവൽക്കരണ ക്ലാസുകൾ വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും ബോധവൽക്കരണം മെച്ചപ്പെടുത്തി. രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സമൂഹസേവന രംഗത്ത് വിസ്മരണീയമായ സംഭാവനകൾ നൽകിയ ഡോക്ടർമാരെയും ചാരിറ്റബിൾ മേഖലയിൽ പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ക്ലബ് ആദരിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി, ലേക്ക്ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇ.എൻ.ടി. വിദഗ്ധനായ ഡോ. ആൽഡോ ജോസഫിനെ ആദരിച്ചു. ചാലപ്പുറത്തെ വി.കെ.എസ്. നാരായണൻ & കമ്പനിയിൽ നടന്ന മറ്റൊരു ചടങ്ങിൽ സി.എ. സ്മിത വി-യെ ആദരിച്ചുകൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം നടന്നു. ആരോഗ്യവും ബോധവൽക്കരണവും പ്രമേയമാക്കിയ ഈ സേവന പ്രവർത്തനങ്ങൾ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടന്നതായും, ഇത്തരം പദ്ധതികൾ സമൂഹത്തിൽ തെളിച്ചമാർന്ന മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close