KERALAlocaltop news

ലയൺസ്അംഗങ്ങൾ ജൈവ മനുഷ്യർ: മനുഷ്യനെ തൊടുന്ന സേവനമാണ് യഥാർത്ഥ കവിത – മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

കോഴിക്കോട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3) ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് സാമോറിയൻസ്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E എന്നിവർ സംയുക്തമായി കോഴിക്കോട് കോംപോസിറ്റ് റീജിയണൽ സെന്ററിൽ (CRC) വെച്ച് സംഘടിപ്പിച്ച ഓർത്തോട്ടിക് ഉപകരണ വിതരണ ചടങ്ങ് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി.
​പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പറും ആക്ടിംഗ് ചെയർമാനുമായ. കെ. ബൈജുനാഥ്, ലൈയൺസ് അംഗങ്ങളെ “ജൈവ മനുഷ്യർ” എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി.
​”ജൈവ മനുഷ്യർ എന്നു പറയുന്നത് തലയിൽ കണക്കുകൾ സൂക്ഷിക്കാത്തവരാണ്; മറിച്ച് കവിത സൂക്ഷിക്കുന്നവരാണ്. മനുഷ്യനെ തൊടുന്ന പ്രവർത്തിയാണ് യഥാർത്ഥ കവിത. അത് തന്നെയാണ് ലൈയൺസ് ക്ലബ് ഇവിടെ തെളിയിച്ചിരിക്കുന്നത്,” അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
​ലയൺസ് ഡിസ്ട്രിക്ട് 318 Eയുടെ ഫ്ലാഗ്ഷിപ്പ് പ്രോജക്ടുകളിലൊന്നായ ഈ മഹത്തായ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി, മെഡിക്കൽ മൂല്യനിർണ്ണയത്തിലൂടെ മുൻകൂട്ടി തിരഞ്ഞെടുത്ത 230 ഗുണഭോക്താക്കൾക്കാണ് സഹായോപകരണങ്ങൾ വിതരണം ചെയ്തത്. കാലിനുള്ള ഇൻസോൾസ്, കൈ-കാലിനുള്ള ബ്രേസുകൾ, പുറംവരിക്ക് പിന്തുണ നൽകുന്ന സപ്പോർട്ടുകൾ, വീൽചെയറുകൾ എന്നിവ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. ഗുണഭോക്താക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ സേവനപ്രവർത്തനം നിരവധി പേർക്ക് പുതിയ പ്രതീക്ഷ നൽകി.
​ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ Ln. രവി ഗുപ്ത നിർവഹിച്ചു. ഓർത്തോട്ടിക്‌സ് ചീഫ് കോഓർഡിനേറ്റർ Ln. എം. കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
​CRC ഡയറക്ടർ ഡോ. റോഷൻബിജിലി, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അക്ഷയ് എന്നിവർ ആശംസകൾ അർപ്പിച്ചു . ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമോറിയൻസ് ഭാരവാഹികളായ Ln. പി.കെ. സോമസുന്ദരൻ (പ്രസിഡന്റ്), Ln. ബാബു ചിറമേൽ (സെക്രട്ടറി), Ln. KTP ഉണ്ണികൃഷ്ണൻ, Ln. പി.കെ. ശ്രീധരൻ, Ln. വിജയകുമാർ ബി. മീമ്പാട്ട്, Ln. എം.എൽ. വർക്കി എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
​ഈ കൂട്ടായ ശ്രമം ഭിന്നശേഷിയുള്ള നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന ഒന്നായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close