
കോഴിക്കോട് : നഗരത്തിലെ ലയൺസ് പാർക്കിന്റെ നടത്തിപ്പ് നഗരസഭ ഏറ്റെടുക്കണമെന്ന് പീപ്പിൾസ് ആക്ഷൻ കൗൺസിൽ . ഈ ആവശ്യം ഉന്നയിച്ച് ജനകീയ ഒപ്പ്ശേഖരണം, പ്രതിഷേധ സംഗമം എന്നിവ നടത്തി വർഷങ്ങൾ ആയി കാട് പിടിച്ച് കിടക്കുന്ന പാർക്ക് നവീകരണ നടത്താതെ പുറം ചുമരിൽ പരസ്യം അകത്ത് കോഫിഷോപ്പും വരുമാനം ഉണ്ട് രാത്രിയിൽ ലൈറ്റ് പോലും കത്തിങ്കാതെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി ഇരിക്കുകയാണ് ബീച്ചിൽ എത്തുന്ന കുട്ടികളുടെ പ്രധാന വിനോദ കേന്ദ്രമായ ലയൺസ് പാർക്ക് കോർപ്പറേഷൻ ഏറ്റെടുത്തു നവീകരിക്കണമെന്ന് പീപ്പിൾസ് ആക്ഷൻ കൗൺസിൽ ഓൺലൈൻ യോഗം ചേർന്ന് നഗരസഭയോട് ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ എ കെ ജയകുമാർ , സെക്രട്ടറി യുനുസ് പരപ്പിൽ ടി കെ എ അസീസ് എം എ സത്താർഎന്നിവർ സംസാരിച്ചു .