BusinessKERALAlocalOtherstop newsVIRAL

കേരള ലിറ്ററേച്ചർ ഫെസ്റ്റ് തറവാടക തട്ടിപ്പ്: ആറ് ലക്ഷം രൂപ അടയ്ക്കാൻ ഡിസി കിഴക്കേമുറി ഫൗണ്ടേഷന് നോട്ടീസ്

* കോഴിക്കോട് നഗരസഭാ സെക്രട്ടറിയാണ് നോട്ടീസയച്ചത്

കോഴിക്കോട് : കോടികൾ വരുമാനമുണ്ടാക്കിയ കേരള ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ പിപിആർ ലൈസൻസിനത്തിൽ അടയ്ക്കാനുള്ള 600 618 രൂപ ഉടൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരസഭാ സെക്രട്ടറി സംഘാടകരായ ഡിസി കിഴക്കേമുറി ഫൗണ്ടേഷന് നോട്ടീസയച്ചു. കോഴിക്കോട് കടപ്പുറത്തെ പതിനായിരത്തോളം ചരുരശ്രയടി സ്ഥലം കച്ചവട സ്റ്റാളുകൾക്ക് വാടകയ്ക്ക് നൽകിയും ഡെലിഗേറ്റ് പാസ് വിൽപ്പന നടത്തിയും ഡി സി കിഴക്കേമുറി ഫൗണ്ടേഷൻ കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കിയതായി നഗരസഭ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതുതായി ചുമതലയേറ്റ സെക്രട്ടറി എൻ കെ അനീഷ് ,ഡിസി കിഴക്കേമുറി ഫൗണ്ടേഷന് ഓൺലൈൻ നോട്ടീസയച്ചത്. 2026 ജനുവരി 22 മുതൽ 25 വരെയാണ് ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഒൻപതാമത് എഡിഷൻ നടത്തിയത്. ഇതിൻ്റെ പിപിആർ ഫീസായ ആറുലക്ഷത്തിലധികം രൂപ അടച്ചിരുന്നില്ല. മുൻവർഷങ്ങളിൽ കെ എൽ എഫ് നടത്തിയത് വഴി മൂന്നു കോടിയിൽ പരം രൂപ നഷ്ടമുണ്ടായതായും, ഈ വർഷത്തേയും വരും വർഷങ്ങളിലേയും പി പി ആർ ഫീസ് ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് ഡിസി ഫൗണ്ടേഷൻ ചീഫ് പാട്രൻ രവി കിഴക്കേമുറി തദ്ദേശ മന്ത്രി എം.ബി രാജേഷിന് അപേക്ഷ നൽകിയിയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ‘നഗരസഭയിൽ പിപിആർ ലൈസൻസിനായി സമർപ്പിച്ച അപേക്ഷയോടൊപ്പം ഈ നിവേദനത്തിൻ്റെ കോപ്പിയും വച്ചു. എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ മുൻ സെക്രട്ടറി പി പി ആർ ലൈസൻസ് അനുവദിച്ചില്ല. ലൈസൻസ് ഫീസ് അടയ്ക്കാത്ത വിവരം പുറത്തായതോടെ വിഷയം ബി ജെ പിയടക്കം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു. തുടർന്ന് നഗരസഭ അന്വേഷണം നടത്തുകയും കെ എൽ എഫ് സംഘടിപ്പിച്ചതു വഴി ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കിയതായി കണ്ടെത്തുകയായിരുന്നു. പാരഗൺ ഹോട്ടലടക്കം വ്യാപാര സ്ഥാപനങ്ങളാണ് വൻ തുകയ്ക്ക് സ്റ്റാളുകൾ വാടകയ്ക്കെടുത്തത്. പെട്ടിക്കടകൾക്കടക്കം ലൈസൻസ് ഫീസ് ഈടാക്കുമ്പോൾ കോടികൾ വരുമാനമുണ്ടാക്കിയവർക്ക് മന്ത്രിതല ഇളവ് അനുവദിക്കുന്നത് വൻ വിവാദങൾക്ക് തിരികൊളുത്തുമെന്ന കാര്യം “ഇന്യൂസ് മലയാളം ” റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close