
കോഴിക്കോട്: സമ്മേളനത്തിൻ്റെ ഭാഗമായി കണ്ടംകുളം ജൂബിലി ഹാളിൽ വച്ച് നടന്ന ക്ഷീര കർഷക സംഗമം ഇ കെ വിജയൻ MLA ഉദ്ഘാടനം ചെയ്തു. ഡോക്ടർ എം.മുഹമ്മദ് ആസിഫ് കർഷകർക്ക് ക്ലാസ് നടത്തി. മൃഗസംരക്ഷണ മേഖലയിലെ
മികച്ച യുവ സംരംഭകരായ വിനോ കെ വർഗീസ്, അബ്ദുൽ ബർ , മികച്ച യുവ ക്ഷീരകർഷകനായ ടി.വിശ്രീലാൽ, മികച്ച വനിതാ കർഷകയായ ശ്രീമതി പ്രമീള മുള്ളത്ത്, മികച്ച സമ്മിശ്ര കർഷകയായ ശ്രീമതി ഷൈമ വി എന്നിവരെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ ടിവി ബാലൻ ആദരിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ രമാദേവി, ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം ജെ ബെന്നി മോൻ, ഡബ്ളിയു. സി.സി. സംസ്ഥാന കമ്മതിയംഗം ടി.എം. സജീന്ദ്രൻ ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ പ്രസിഡൻറ് കെ ഷിജു , എന്നിവർ ആശംസകൾ അറിയിച്ചു. കെ. ൽ.ഐ.യു സംസ്ഥാന വൈസ് പ്രസിഡണ്ട്
ജി അരുൺ കുമാർ, അധ്യക്ഷത വഹിച്ച സെമിനാറിൽ സംസ്ഥാനസെക്രട്ടറി എൻ ജയകുമാർ സ്വാഗതവും എ.പിശ്രീകേഷ് നന്ദിയും രേഖപ്പെടുത്തി.
സുഹൃത്ത് സംഗമം ജോയിൻറ് കൗൺസിൽ ചെയർമാൻ എസ്.സജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. എം മനീഷ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി. എ. ഈ ജു ആശംസയറിയിച്ചു . സംസ്ഥാന സെക്രട്ടറി എം.എസ്ബിനേഷ് കുമാർ സ്വാഗതവും , ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം റാം മോഹൻ നന്ദിയും അറിയിച്ചു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.




