KERALAlocaltop news

പേവിഷബാധ : ഫലപ്രദമായ ചികിത്സാ പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

 

 

കോഴിക്കോട് : പേവിഷബാധക്കെതിരെ വാക്സിനെടുക്കുന്നവർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാളിച്ചകൾ സംഭവിക്കാത്ത ഫലപ്രദമായ ചികിത്സാ പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ചീഫ് സെക്രട്ടറിക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് (തദ്ദേശസ്വയംഭരണം) കമ്മീഷൻ നിർദ്ദേശം നൽകിയത്.

തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകി.ജൂൺ 25ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തെരുവുനായ അക്രമം വർധിക്കുന്നത് ആശങ്കയുളവാക്കുന്നതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കുട്ടികൾ വാക്സിനെടുത്ത ശേഷവും മരണത്തിന് കീഴടങ്ങുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തെരുവുനായ ശല്യം അമർച്ച ചെയ്യുന്നതിന് കഴിഞ്ഞ നാല് വർഷങ്ങളായി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാക്കിയിട്ടില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിനായി സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close