
കോഴിക്കോട്: കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത യു പി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.കര്‍ഷകരോടുള്ള യു പി സര്‍ക്കാരിന്റെ ദ്രോഹനടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രിയങ്കാഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടതെന്നും ഇത്തരം ജനദ്രോഹ നടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിപുതിയോത്ത് അധ്യക്ഷത വഹിച്ചു. പ്രിയങ്കാഗാന്ധിയുടെ അറസ്റ്റ് ബി ജെ പി ഭരണകൂടത്തിന്റെ ഫാസിസമാണ്. എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് നടപടികളെ ചെറുത്തു തോല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഷാഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.പ്രമീള ഗോപിനാഥ്, ബേബിപയ്യാനക്കല്ലതാസദാശിവന്,അനിത ഉണ്ണി, പുഷ്പ, ഫൗസിയ, ധനലക്ഷ്മി തുടങ്ങി ജില്ല ഭാരവാഹികളും നിയോജകമണ്ഡലം ഭാരവാഹികളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.