കോഴിക്കോട്ട് : കോവിഡ് പ്രതിരോധം വലിയ തോതിൽ ശക്തമായി മുന്നോട്ട് പോകുമ്പോഴും വ്യാപാരികളാണ് കോവിഡ് പരത്തുന്നത് എന്ന തരത്തിൽ സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ഉദ്യോഗ വ്യഥവും നടത്തുന്ന പ്രസ്ഥാവന പ്രതിഷേധാർഹമെന്ന് മലബാർ ചേംബർ. രാഷ്രീയ പൊതു പരിപാടികളിലും മറ്റ് ചടങ്ങുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് നിലവിലെ രോഗ വ്യാപനം രൂക്ഷമായത്. ബീവറേജിന്റെ മുൻപിലെ തിരക്ക് നിയന്ത്രിക്കുന്നതിലും വീഴ്ച സംഭവിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ആഴ്ചയിൽ ഇടവിട്ട് ദിവസങ്ങളിൽ തുറക്കുന്ന നിയമം കോവി ഡ് വ്യാപനത്തിന് വഴിവെക്കുകയുള്ളു. കൂടുതൽ സമയം തുറക്കുന്നത് ആൾ കൂട്ടം കുറയ്ക്കാൻ കഴിയും. കൊവിഡ് പ്രോട്ടോക്കോളിൽ പ്രായോഗികതയും നോക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും നിശ്ചിത സമയം എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് മലബാർ ചേംമ്പർ പ്രസ്ഥാവനയിൽ മുഖ്യമന്ത്രിയക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വ്യാപാരികളും വ്യവസായികളും വലിയൊരു തുക ബാങ്ക് ലോൺ എടുത്താണ് സ്ഥാപനം നടത്തുന്നത്. നിലവിലെ രീതിയിൽ ജീവിതം പ്രതി സന്ധിയിലാണ് ന്ന് ചേംബർ പ്രസിസന്റ് കെ.വി ഹസീബ് അഹമ്മദ് പറഞ്ഞു.
Related Articles
Check Also
Close-
കേരള ടൂറിസം: അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജമെന്ന് ഒയോ
October 15, 2020