
കോഴിക്കോട് : എരഞ്ഞിപ്പാലം മലബാർ ഐ ഹോസ്‌പിറ്റലും ഇന്ത്യയിലെ പ്രമുഖ സൂപ്പർ സ്പെഷ്യൽറ്റി ഐ ഹോസ്‌പിറ്റൽ ശൃംഖലയായ മാക്സിവിഷൻ ഐ ഹോസ്പിറ്റലും സംയുക്ത സംരംഭമായി മലബാർ മാക്സിവിഷൻ ഐ ഹോസ്‌പിറ്റൽ : എന്ന പേരിൽ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയും വിദഗ്ധരായ ഡോക്‌ടർമാരും പ്രത്യേകം പരിശീലനം ലഭിച്ച പാരാമെഡിക്കൽ ജീവനക്കാരും മലബാർ മാക്സിവിഷൻ ഐ ഹോസ്‌പിറ്റലിൽ ഉണ്ടാകുമെന്നു ചെയർമാൻ ഡോ. ജി.എസ്.കെ. വേലു, മാനേജിങ് ഡയറക്ടർ പി. എം.റഷീദ് എന്നിവർ പറഞ്ഞു.
ആധുനിക സൗകര്യങ്ങൾ ഒരു ക്കുന്നതോടൊപ്പം എല്ലാ വിഭാഗം ആളുകൾക്കും താങ്ങാവുന്ന ചെലവിലാണു ചികിത്സ. കൂടാതെ ആശുപത്രി ഗ്രൂപ്പിന്റെ സാമുഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു സൗജന്യ ചികിത്സാ സംവിധാനവും ഒരുക്കും. വിവിധ സ്ഥലങ്ങളിലായി ആശുപത്രിയുടെ ക്ലിനിക്കുകൾ സ്ഥാപിക്കുന്നുണ്ട്. വിദഗ്ധരായ ഡോക്ടർമാരു ടെ സേവനം അവിടങ്ങളിലും ലഭ്യമാക്കും.
മലബാർ മാക്സിവിഷൻ ഐ ഹോസ്പ്‌പിറ്റലിന്റെ ലോഞ്ചിങ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഹോസ്‌പിറ്റൽ ചെയർമാൻ ഡോ. ജി.എസ്.കെ.വേലു ആധ്യ ക്ഷ്യം വഹിച്ചു. എം.കെ.രാഘ വൻ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷരായ സി.രേഖ, പി. കെ.നാസർ, ഡോ. റാണി മേനോൻ, ഗ്ലോക്കോമ സാ സൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ പി.സത്യൻ, മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ പി.എം.റ ഷീദ്, ഡയറക്ടർ ഡോ. പി.എ. ഹയാസ്, ഗ്രൂപ്പ് സിഇഒ വി.എസ്. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.