Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഇനി മനാലോ മാര്‍ക്വേസ് പരിശീലിപ്പിക്കും

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാര്‍ക്വേസ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് പ്രഖ്യാപനം. ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീ?ഗില്‍ എഫ് സി ഗോവയുടെ പരിശീലകനാണ് മാര്‍ക്വേസ്. സ്‌പെയിന്‍ സ്വദേശിയായ മാര്‍ക്വേസ് മുമ്പ് ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയെയും കളി പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ പരിശീലകനാകുന്നതിനൊപ്പം എഫ് സി ഗോവയെയും മാര്‍ക്വേസ് തന്നെ കളിപഠിപ്പിക്കുമെന്നാണ് സൂചന.

മൂന്ന് വര്‍ഷത്തേയ്ക്കാണ് മാര്‍ക്വേസിന് ഇന്ത്യന്‍ പരിശീലകസ്ഥാനത്തേയ്ക്ക് നിയമിച്ചിരിക്കുന്നത്. 2021-22 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീ?ഗ് കിരീടം ഹൈദരാബാദ് നേടുമ്പോള്‍ മാര്‍ക്വേസ് ആയിരുന്നു പരിശീലകന്‍. പിന്നാലെ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ മാര്‍ക്വേസ് ഹൈദരാബാദിനെ പ്ലേ ഓഫിലും എത്തിച്ചിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റോടെ സ്പാനിഷ് മാനേജര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തേക്കും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close