ന്യൂഡല്‍ഹി: പാലാ സീറ്റിനെ ചൊല്ലി എന്‍ സി പിക്കുള്ളില്‍ നേതാക്കളുടെ വാക്പോര് രൂക്ഷമാകുന്നു. പത്ത് ജില്ലകള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന എ കെ ശശീന്ദ്രന്വിഭാഗത്തിന്റെ അവകാശവാദത്തെ മാണി സി കാപ്പന് പരിഹസിച്ചു. എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിനെ ജില്ലയാണെന്ന തെറ്റിദ്ധരിച്ചിട്ടാകും അത്തരമൊരു അവകാശവാദമെന്ന് മാണി സി കാപ്പന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി പി എം മുന്നണി മര്യാദ പാലിച്ചില്ലെന്നും പാര്‍ട്ടിയുടെ വിശ്വാസ്യതയെ സി പി എം വെല്ലുവിളിക്കുകയാണെന്നും കാപ്പന് പറഞ്ഞു. വിജയിച്ച സീറ്റുകള്‍ എന്‍ സി പിയില്‍ നിന്ന് തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. എന്നിട്ടത് തോറ്റ പാര്‍ട്ടിക്ക് നല്കുന്നു. ഇതൊരിക്കലും അനുവദിച്ചു കൊടുക്കില്ല. ദേശീയ നേതൃത്വത്തെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന് പറഞ്ഞു.
Related Articles
Check Also
Close-
ഇന്ധന വിലവര്‍ദ്ധനവ് : പ്രതിഷേധം അലയടിക്കണം ഐ എന്‍ എല്‍
November 2, 2021