കോഴിക്കോട് : ദുബൈയിലെ പ്രമുഖ മലയാളി വ്യവസായിയും എമിരേറ്റ്സ് കമ്പനീസ് ഹൗസ് ഉടമയുമായ കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണിക്ക് ദുബൈ ഭരണകൂടത്തിന്റെ 10 വർഷത്തെ ഗോൾഡൻ വിസ ആദരം. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ ബിസിനസ് സംരഭകനാണ് ഇക്ബാൽ, കോവിഡിന്റെ തുടക്കത്തിൽ ഒന്നും കൈയിലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന നൂറുകണക്കിന് പ്രവാസികൾക്ക് പേർഷ്യൻ പെട്ടി സ്നേഹസമ്മാനമായി നൽകിയും , കോവിഡിൽ നാട്ടിൽ കുടുങ്ങി ജോലി നഷ്ടപെടുമെന്ന ഭീതിയിൽ കഴിഞ്ഞവർക്കായി കേന്ദ്ര സർക്കാരിന്റെ ” വന്ദേഭാരത് ” വിമാന സർവീസിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തും ഏറെ ജനശ്രദ്ധ നേടിയ ആളാണ് ഇദ്ദേഹം. ടെലികോം, ഐ ടി, ഊർജം , സൈബർ സെക്യൂരിറ്റി , സർക്കാർ സർവ്വീസ് മേഖലകളിൽ ഉൾപ്പടെ ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലുമായി ബിസിനസ് സംരഭങ്ങളുള്ള ഇക്ബാൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻകൂടിയാണ്. ദുബൈയിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ എമിരേറ്റ്സ് കമ്പനീസ് ഹൗസ് സി ഇ ഒ യാണ് . ഇസ്രായേൽ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ , യു കെ തുടങ്ങി രാജ്യങ്ങളിൽ ദീർഘകാല വിസയുണ്ട്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള ബംഗളൂരുവിലെ വാട്ടർസയൻസ് കമ്പനിയിലേക്ക് 350 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തിയിരുന്നു.
Related Articles
Check Also
Close-
മിലാഗ്രീസ് ചർച്ച് അക്രമണം; 2008 ലെ നടുക്കുന്ന ഓർമ്മയിൽ മംഗലാപുരം മലയാളികൾ
September 13, 2021