
കോഴിക്കോട് :സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍
അംഗം കല്ലിടനട ശബരീതീര്‍ഥത്തില്‍ കെ.ബൈജുനാഥിന്റെയും കെ.ദീപയുടെയും മകന്‍ ഡോ. അമൃത് കെ.നാഥും , കണ്ണൂര്‍ കല്ല്യാശ്ശേരി സൗപര്‍ണികയില്‍ എം.സുകുമാരന്റെയും കെ.പ്രമീളയുടെയും മകള്‍ ഡോ. വൈശാഖി സുകുമാരനും വിവാഹിതരായി.
ഫറോക്ക് മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സല്‍ക്കാര ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം എല്‍ എ മാരായ ടി.പി. രാമകൃഷ്ണന്‍, ഷംസുദ്ദീന്‍, മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍, ചീഫ് സെക്രട്ടറി , ലോ സെക്രട്ടറി സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖര്‍, എഡിജിപി എസ് ശ്രീജിത്, ഐജി പി. വിജയന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണ, റിട്ട. ഡി ഐ ജി എ.വി. ജോര്‍ജ്, ചലച്ചിത്ര നടന്‍ ജോയ് മാത്യു, ബി ജെ പി നേതാക്കളായ എം.ടി രമേഷ്, പി.കെ കൃഷ്ണദാസ്, ആര്‍ എസ് എസ് നേതാവ് സേതുമാധവന്‍, സുദര്‍ശന്‍, വിനോദ്, മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ , അബ്ദുല്‍ സമദ് സമദാനി, മുന്‍ ഹൈകോടതി ജഡ്ജ് ആര്‍. ബസന്ത് , സുപ്രീംകോടതി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്, പ്രമുഖ ന്യായധിപന്‍മാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ കമീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, മനുഷ്യാവകാശ കമിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി തോമസ്, മുഖ്യ വിവരാവകാശ കമീഷണര്‍ ഹരിനായര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പോലീസ് കംപ്ലയിന്റ് അതോററ്റി അരവിന്ദ് ബാബു,വയനാട് – കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, എറണാകുളം – കോഴിക്കോട് – മലപ്പുറം – കണ്ണൂര്‍ – വയനാട് , തിരുവനന്തപുരം തുടങ്ങി വിവിധജില്ലാ ജഡ്ജിമാര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമീഷണര്‍, സംസ്ഥാന മനുഷ്യാവകാശ കമീഷനംഗം ഗീത, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




