
കോഴിക്കോട് : കോർപറേഷൻ കെട്ടിടങ്ങളുടേയും മറ്റ് സ്വകാര്യ കെട്ടിടങ്ങളുടേയും സുരക്ഷ സംബന്ധിച്ച് കോർപറേഷന് വീഴ്ച സംഭവിച്ചതായ മേയറുടെ പ്രസ്താവന കുറ്റസമ്മതമാണ്. അത് കൊണ്ട് തന്നെ സ്ഥാനത്ത് തുടരാൻ അവകാശമിലെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡപ്യൂട്ടി ലീഡർ കെ.മൊയ്തീൻ കോയയുo പറഞ്ഞു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിചും ഫയർ വിഭാഗത്തിന്റേ അനുമതിയുമില്ലാതെയാണ് കെട്ടിടം നിർമ്മിക്കുന്നത്. ഓഫീസ് ഇതിന് മൗനാനുവാദം നൽകുന്നു. ഭരണമുന്നണിയ്യുടെ ഒത്താശയ്യമുണ്ട്. മൊഫ്യുസിൽ സ്റ്റാന്റിലെ തീപിടുത്തത്തിന് കോർപറേഷൻ തന്നെയാണ് പ്രതികൂട്ടിൽ… വാടകക്കാരനെ കുറ്റപ്പെടുത്തി കൈ കഴുകാനാവില്ല. കെട്ടിട ഉടമ വാടകക്കാരന് ചെയ്ത് കൊടുക്കേണ്ട പ്രഥമിക കാര്യങ്ങൾ പോലും നടക്കുന്നില്ല. വാർഷിക അറ്റകുറ്റ പ്രവർത്തി നടത്താത്തത് കൊണ്ടാണ് വാടകക്കാർ തോന്നിയത് പോലെ കയ്യേറ്റം നടത്തുന്നത്.. എന്നിട്ടും അനധികൃത നിർമ്മാണം അറിഞ്ഞില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണ്. വളരുന്ന നഗരത്തെ തീപിടുത്ത നഗരമായി നഗരവാസികൾ ഭീതിയോടെ കാണുന്നു. ഒരു മാസത്തിൽ 3 തീപിടുത്തം സംഭവിച്ചു. രണ്ടെണം സർക്കാർ ഉടമസ്ഥതയിലുള കെട്ടിടങ്ങൾ…. മിക്ക കെട്ടിടങ്ങളുടെ ഇടനാഴികകളിലും വരാന്തകളിലും കച്ചവട സാമഗ്രികൾ കൊണ്ട് കൊട്ടിയടച്ചത് രക്ഷ പ്രവർത്തനം ദുഷ്കരമാക്കിയതെന്ന് വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ പറഞ്ഞു. കോർപറേഷൻ അനുമതിയില്ലാതെ പരസ്യ ഹോഡിoഗുകൾ അനുദിനം വർദ്ധിക്കുന്നു. ഭരണകക്ഷി നേതാക്കളാണ് ഇതിന് പിന്നില്ലെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. വഴിയാത്രക്കാർക്ക് ഇത് ഭീഷണിയാണ്. 2024 ൽ മുതലക്കുളത്ത് അപകടമുണ്ടായപ്പോൾ, ഫയർ സുരക്ഷയെ കുറിച്ച് സർക്കാറിന് നിരവദനം നൽകിയത്. പക്ഷെ നടപടി എടുത്തില്ല. ഫയർ സുരക്ഷാ സംവിധാനം വൻ പരാജയമാണ്. കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രിമാരും ഇതിന് ഉത്തരവാദികളാണ്.