
കോഴിക്കോട്: റമദാൻ മാസത്തിനു മുന്നോടിയായി കാലിക്കറ്റ് നഴ്സിംഗ് ഹോമില് ജീവിതശൈലി രോഗങ്ങൾക്കായുള്ള സൗജന്യമെഡിക്കൽ ക്യാമ്പ് 26, 27 തീയതികളിൽ നടക്കും. പ്രമേഹം, അമിത രക്തസമ്മർദ്ദം, തൈറോയ്ഡ്, കൊളസ്ട്രോൾ, അമിതവണ്ണം ഉൾപ്പെടെ ജീവിത ശൈലി രോഗങ്ങൾ നേരിടുന്നവർക്കു വേണ്ടിയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേർക്ക് ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും സൗജന്യമാണ്. ഫാർമസി, ലാബ് സേവനങ്ങൾക്ക് 10 ശതമാനം ഇളവ് ലഭിക്കും.
സൗജന്യ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാൻ വിളിക്കുക: 04952722516,7012414410