KERALAlocaltop news

മാധ്യമപ്രവർത്തകൻ സജി തറയിലിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി

കോഴിക്കോട് :

കേരള വിഷൻ ന്യൂസ് സീനിയർ ക്യാമറാമാൻ സജി തറയിലിനെ വാർത്താ ചിത്രീകരണത്തിനിടെ മർദ്ദിച്ച സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകനെതിരെ പരാതി നൽകി. താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ അവസരം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജൂവനൈൽ ഹോമിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സജി തറയിലിനെ മർദ്ദിച്ചത്. നീല ഷർട്ട് ധരിച്ച എംഎസ്എഫ് പ്രവർത്തകനാണ് ഒരു പ്രകോപനവും ഇല്ലാതെ വാർത്ത ചിത്രീകരിക്കുകയായിരുന്ന ക്യാമറാമാനെ മർദ്ദിച്ചത്. ജുനൈദ് പെരിങ്ങളം എന്ന പ്രവർത്തകനാണ് അക്രമം നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വിവരം ലഭിച്ചു. എംഎസ്എഫ് പ്രവർത്തകൻ സജി തറയിലിൻ്റെ മുഖത്തും നെഞ്ചിലും മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് സംഭവത്തിൽ ചേവായൂർ പൊലീസിൽ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close