കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ കൂർക്കം വലി ചികിത്സാ ക്യാമ്പ് ആരംഭിച്ചു. ഈമാസം 16 വരെ നടക്കുന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷനും പരിശോധനയും സൗജന്യമാണ്. ഇ എൻ ടി ഹെഡ് ആന്റ് നെക്ക് സർജറി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിന് ഡോ. മുനീർ എം കെ, ഡോ. അജു രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. സ്ലീപ് ലാബ്, എൻഡോസ്കോപ്പി സേവനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
കൂടിയ തോതിലുള്ള കൂർക്കംവലി രാത്രിയിൽ ഉറക്കം കുറയുന്നതിനും പകൽ ഉറക്കം തൂങ്ങുന്നതിനും ഉന്മേഷക്കുറവിനും കാരണമാകുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദ്രോഗം, അമിതരക്തസമ്മർദ്ദം എന്നിവയ്ക്കും ഇത് കാരണമാകുന്നുണ്ട്. ഈ സാഹചര്യങ്ങൾക്ക് അതിവേഗം തന്നെ പരിഹാരം കാണുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്.
ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ : 8086668339, 8086668326