
കോഴിക്കോട് :മലബാറിലെ ജനങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജ് ആശുപത്രിയിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം മന്ത്രി വീണാ ജോർജാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്
വിമൻ ഇന്ത്യ മൂവ്മന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റിൽ പരിശോധന ഉപകരണങ്ങളോ
മെഡിക്കൽ സ്റ്റോറിൽ മരുന്നുകളോ ഇല്ലാത്തതിനാൽ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. അസ്ഥിരോഗ ശസ്ത്രക്രിയ നിലച്ചിരിക്കുന്നു.രോഗികളിൽ കൂടുതൽ പേരും സ്ത്രീകളും കുട്ടികളും ആയതിനാൽ ആശുപത്രിയിയിലെ ഡയാലിസിസ് കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും രോഗികൾക്കോ കൂടെ നിൽക്കുന്നവർക്കോ ആവശ്യത്തിന് വൃത്തിയുള്ള ശുചി മുറികൾ ഇല്ലാത്തതും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്.
സർക്കാരും ആശുപത്രി വികസന സമിതിയുടെയും അനാസ്ഥ മൂലം വില നൽകുന്നത് മനുഷ്യന്റെ
ആരോഗ്യവും ജീവനുമാണ്.രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ധർണ്ണയിൽ വിവിധ രാഷ്ട്രീയ സമൂഹിക സംസ്‍കാരിക നേതാക്കന്മാർ പങ്കെടുത്തു.
ധർണ്ണ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു .വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ, ജനറൽ സെക്രട്ടറി ഷബ്‌ന തച്ചംപൊയിൽ, ദിനേശ് പെരുമണ്ണ (DCC ജനറൽ സെക്രട്ടറി ), സുബൈദ കക്കോടി ( വിമൻ ജസ്റ്റിസ് മൂവ് മെന്റ് സ്റ്റേറ്റ് കമ്മറ്റി അംഗം ), മിസ്രിയ ഖയ്യൂo, മുസ്തഫ പാലാഴി (വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ), സലിയ വി , സലിയ കുന്നമംഗലം, ഹനീഫ പാലാഴി, അഷ്‌റഫ് കുട്ടിമോൻ, ഷാനവാസ് മാത്തോട്ടം , ഫൈസൽ മൂഴിക്കൽ, വാഹിദ് ചെറുവറ്റ , ജാസ്മിത എന്നിവർ സംസാരിച്ചു.