
കോഴിക്കോട് :
അന്യായമായ തൊഴില്‍ നികുതി,ലൈസൻസ് ഫീ വര്‍ധന, അനധികൃത വഴിയോര കച്ചവടം എന്നിവക്കെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കോഴിക്കോട് ജില്ലാ കമ്മറ്റി കോഴിക്കോട്
കോർപ്പറേഷൻ ഓഫീസിന് മുൻപിൽ ധർണ നടത്തി
വളരെ കാലങ്ങളായി നിലനില്‍ക്കുന്ന അശാസ്ത്രീയമായ കച്ചവട ലൈസൻസ് നികുതി പരിഷ്കരി ക്കുക ,വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കുക ,ലൈസൻസ് പൂര്‍ണമായും ഓൺലൈൻ ആക്കുക, അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു,
ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് ടി.പി.എ.ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആലി അയ്ന അധ്യക്ഷത വഹിച്ചു, അബ്ദുള്‍ ലത്തീഫ് കുറുങോട്. സി. പി.ഫൈസൽ, കൃഷ്ണദാസ് കാക്കൂര്‍, ഒ. അബ്ദുള്‍ നാസർ, കോയട്ടി മാളിയേക്കല്‍, സഫറുള്ള ഖാന്‍ ,ജൈസൽ,കാദര്‍ തുടങ്ങിയവർ സംസാരിച്ചു