
കൽപ്പറ്റ :- കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷനും, വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി വയനാട് കലക്ടറേറ്റ്ലേക്ക് മാർച്ചും ധാരണയും നടത്തി ഹോട്ടൽ മേഖലയിലെയും ടൂറിസം മേഖല യിലും നിലവിൽ നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടി കാണിച്ചാണ് സമരം ആവിശ്യ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുക, പൂഴ്ത്തി വെപ്പ് തടയുക, പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അനാവശ്യ നിയമങ്ങൾ പിൻവലിക്കുക, ടൂറിസം മേഖലകളിലെ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കുക, മുന്നറിയിപ്പില്ലാതെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നത് നിർത്തലാക്കുക, ടൂറിസം മേഖലകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കുക, വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.
ധർണാ സമരം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മൊയ്ദീൻ കുട്ടി ഹാജി മലപ്പുറം ഉദ്ഘാടനം ചെയ്തു,. KHRA ജില്ലാ പ്രസിഡന്റ് അസ്ലം ബാവ അധ്യക്ഷൻ ആയ . വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി സ്വാഗതം ആശംസിച്ചു,സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി നായർ,സജീർ അരീക്കോട് , മലപ്പുറം ജില്ലാ പ്രസിഡന്റ് സമദ്,സുബൈർ യൂ, പോക്കു ന്യൂ ഫോം, ഉമ്മർ പാരഡൈസ് , മുജീബ് ചുണ്ട, അബ്ദുൽ ഗഫൂർ, സൈദലവി കെ പി, അബ്ദു റഹ്മാൻ മാനന്തവാടി, ബാബു ത്രീ റൂട്ട്, സുഭാഷ് മീനങ്ങാടി എന്നിവർ സംസാരിച്ചു.




