
തിരുവല്ല:ദൈവത്തിൽ നിന്ന് അകലുന്നതും സഹോദരനിൽ നിന്ന് അകലുന്നതും പാപമാണ് എന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്താ പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെയും കേരള കാതലിക് ബിഷപ്പ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന എക്യുമെനിക്കൽ സംഗമം മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത തിരുവല്ല മീന്തലക്കര സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപോലീത്ത. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ കത്തോലിക്കാ സഭ ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലമ്പറമ്പിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, റവ. ഡോ. സി.കെ. മാത്യു, സീറോ മലബാർ കത്തോലിക്കാ സഭ എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ.കെ. വൈ. വിൽസൺ, റവ. ബിനു വർഗീസ്, റവ. പ്രകാശ് ഏബ്രഹാം, റവ. ജസ്റ്റിൻ ജെ. സാം, രാജീവ് പാരൂപ്പള്ളിൽ, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു. കുത്താട്ടുകുളം ഹോളി ഫാമിലി ഫെറോനാ പള്ളിയിൽ 25 ന് സംസ്ഥാന തല വാരാചരണം സമാപിക്കും.




